'മിണ്ടാതിരിക്കൂ, മണ്ടത്തരം പറയരുത്'; മമ്മൂട്ടിയോട് റഹ്മാന്‍ പറഞ്ഞത്
Home > Malayalam Movies > Malayalam Cinema Newsമമ്മൂട്ടിയും റഹ്മാനും ഒരു കാലത്തെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു. ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തെക്കുറിച്ചുള്ള ഒരു രസകരമായ അനുഭവം ആരാധകരുമായി പങ്കുവെക്കുകയാണ് റഹമാന്‍.
മമ്മൂട്ടിക്കൊപ്പമുള്ള കൂടെവിടെ എന്ന ചിത്രമാണ് റഹ്മാന്റെ കരിയറിലെ ആദ്യ ചിത്രം. അതിലെ ആദ്യ ഡയലോഗ് തന്നെ മമ്മൂട്ടിക്കെതിരെ ആയിരുന്നു എന്ന കാര്യമാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മമ്മൂട്ടിയോട്, 'ഷട്ട് അപ്പ്', 'ഡോണ്ട് ടോക് നോണ്‍സെന്‍സ്' എന്നീ ഡയലോഗുകളാണ് ക്യാമറയ്ക്ക് മുന്നില്‍ താന്‍ ആദ്യം പറഞ്ഞതെന്ന് റഹ്മാന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു. കൂടെവിടെ എന്ന ചിത്രത്തിലെ തന്റെ ഒരു ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍, കാണാമറയത്ത്, ഇത്തിരി പൂവേ ചുവന്ന പൂവേ എന്ന് തുടങ്ങി നിരവധി സിനിമകളില്‍ റഹ്മാനും മമ്മൂട്ടിയും ഒന്നിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് ഇറങ്ങിയ ബ്ലാക്ക്, രാജമാണിക്യം തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് സ്‌കീനിലെത്തി.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രം 'വൈറസ്' ആണ് റഹ്മാന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.