'മമ്മൂട്ടി ചെയ്തത് 25 വയസായ പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യം'; പ്രശംസയുമായി ഈ നിര്‍മാതാവ്
Home > Malayalam Movies > Malayalam Cinema Newsമമ്മൂട്ടിയുടെ ത്രസിപ്പിക്കുന്ന പ്രകടനം കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രമാണ് ഷൈലോക്ക്. റിലീസ് സെന്ററുകളിലെല്ലാം ചിത്രം നിറഞ്ഞോടുകയാണ്. ഇപ്പോഴിതാ ഷൈലോക്കിലെ മമ്മൂട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് നിര്‍മാതാവും ബിസിനസുകാരനുമായ ഗോകുലം ഗോപാലന്‍. 25 വയസായ ഒരു പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഷൈലോക്കില്‍ മമ്മൂട്ടി ചെയ്തതെന്നായിരുന്നു ഗോകുലം ഗോപാലന്റെ പ്രശംസ. ഒരു പുരസ്‌കാര വേദിയില്‍ മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു 25 കാരന്‍ പയ്യന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഇയാള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. എന്താണെന്ന് എനിക്ക് അറിയില്ല. എന്ത് മഹാഭാഗ്യമാണെന്ന് അറിയില്ല. ഞാന്‍ പഠിക്കുന്ന കാലത്തേ മമ്മൂക്കയുമായിട്ട് ലോഹ്യമുണ്ട്. അന്ന് എനിക്ക് അനിയനെ പോലെ തോന്നിയിരുന്നു. ഇന്ന് മകനെ പോലെയാണ് തോന്നുന്നത്.'- ഗോകുലം ഗോപാലന്‍ പറഞ്ഞു.
അതേസമയം, ഷൈലോക്ക് വമ്പിച്ച പ്രദര്‍ശനവുമായി മുന്നേറ്റം തുടരുകയാണ്. ആദ്യ നാല് ദിവസങ്ങളില്‍ നാനൂറിലധികം അധിക പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിവസം 110 മേല്‍ അധിക പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. രണ്ടാം ദിനം 90-ഉം മൂന്നാം ദിനം 107-ഉം പ്രദര്‍ശനങ്ങള്‍ അധികമായുണ്ടായി. നാലാം ദിവസം അധിക പ്രദര്‍ശനങ്ങളുടെ എണ്ണം 115 ആയി വര്‍ദ്ധിച്ചു. ഇതോടെ നാല് ദിവസം കൊണ്ട് നാനൂറിലധിഷം അധിക ഷോകളാണ് ഷൈലോക്ക് കരസ്ഥമാക്കിയത്.
ഈ മാസം 23-ന് റിലീസ് ചെയ്ത ചിത്രം എല്ലാ സെന്ററുകളിലും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.
രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിബിന്‍ മോഹനും അനീഷ് ഹമീദുമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. മീന, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.