സൗഭാഗ്യയെ പുണര്‍ന്ന് അര്‍ജുന്‍; പ്രണയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Home > Malayalam Movies > Malayalam Cinema Newsസിനിമാ താരം താരാ കല്യാണിന്റെ മകള്‍ സൗഭാഗ്യയും അര്‍ജുന്‍ സോമശേഖരനുമായുള്ള വിവാഹ നിശ്ചയം ഈ അടുത്താണ് കഴിഞ്ഞത്. ഇപ്പോഴിതാ ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരങ്ങള്‍. വിവാഹ ഫോട്ടോഷൂട്ടിനിടെയുള്ള വെഡിംഗ് ഡ്രസിലുള്ള ചിത്രങ്ങളാണ് സൗഭാഗ്യ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
സിനിമാ താരം താരാ കല്യാണിന്റെയും രാജാറാമിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്ടോക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാണ്. സൗഭാഗ്യ വിവാഹിതയാവുകയാണ് എന്ന വിവരം നേരത്തെ തന്നെ ആരാധകരുമായി പങ്കുവച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അര്‍ജുനുമായുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു.
വരനൊപ്പം അമ്മ താരാ കല്യാണിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണ് സൗഭാഗ്യ ആദ്യം പങ്കുവച്ചത്. താന്‍ ഏറ്റവും ആഗ്രഹിക്കുന്നത് സമ്മാനിച്ച അമ്മയ്ക്ക് നന്ദി എന്നാണ് ചിത്രത്തിന് താഴെ താരം കുറിച്ചത്. പിന്നീട് വിവാഹ നിശ്ചയം കഴിഞ്ഞതായി അറിയിച്ച് രണ്ട് ചിത്രങ്ങള്‍ കൂടി സൗഭാഗ്യ പോസ്റ്റ് ചെയ്തു
ഇരുവരുടെയും വിവാഹം ഓണത്തിന് മുമ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.