സായ് പല്ലവിയെ അനുകരിച്ച് ദുല്‍ഖര്‍ സല്‍മാന്‍; 'പടം ചെയ്യുമ്പോള്‍ തന്നെ വിധി അറിയാം'
Home > Malayalam Movies > Malayalam Cinema Newsദുല്‍ഖര്‍ സല്‍മാനും സായ് പല്ലവിയും ഒന്നിച്ചെത്തിയ ചിത്രമാണ് കലി. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, സായ് പല്ലവിയെക്കുറിച്ച് നിരീക്ഷിച്ച കാര്യങ്ങള്‍ അനുകരിച്ച് കാണിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖറിന്റെ പ്രകടനം.
സായ് പല്ലവി എപ്പോഴും ഫുള്‍ എനര്‍ജിയിലായിരിക്കുമെന്നും ഡാന്‍സ് ആയിരുന്നാല്‍ പോലും അതിലേക്ക് എടുത്ത് ചാടുന്ന പ്രകൃതമാണെന്നും ദുല്‍ഖര്‍ പറഞ്ഞു. പലപ്പോഴും 'കാം ഡൗണ്‍' എന്ന് പറയാന്‍ തോന്നുന്ന ലെവലിലുള്ള എനര്‍ജിയാണ്. ദുല്‍ഖര്‍ പറയുന്നു.
അവതാരകയുടെ ആവശ്യപ്രകാരമായിരുന്നു ദുല്‍ഖറിന്റെ അനുകരണം. കീര്‍ത്തി സുരേഷിനെയും നിത്യ മേനോനെയും ദുല്‍ഖര്‍ അനുകരിച്ച് കാണിച്ചു.
കാശിന് വേണ്ടി മാത്രം പടത്തില്‍ അഭിനയിച്ചിട്ടില്ലെന്നും എന്നാല്‍ നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി പ്രതിഫലം നോക്കാതെ അഭിനയിച്ചിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. 'പേയ്‌മെന്റ് ഡിസ്‌കഷനെല്ലാം പടം തുടങ്ങുന്നതിന് മുമ്പേയാണ്. അഭിനയിച്ച് തുടങ്ങിയാല്‍ പക്ഷേ നമുക്ക് അറിയാം. നാലോ അഞ്ചോ ദിവസമോ ഒരാഴ്ചയോ കഴിഞ്ഞാല്‍ പടം എങ്ങോട്ടാണ് പോവുന്നതെന്ന് മനസിലാവും. അപ്പഴേക്കും നമുക്ക് ഒന്നും ചെയ്യാന്‍ പറ്റാതാവും. നമ്മള്‍ ഓള്‍റെഡി കമ്മിറ്റ് ചെയ്ത് പോയി. മിണ്ടാതെ അഭിനയിച്ച് വരാനെ പറ്റൂ. എന്നാല്‍ ഇന്ററസ്റ്റിംഗ് ആയ വേഷങ്ങള്‍ വന്നാല്‍ പ്രതിഫലം നോക്കാതെ അഭിനയിക്കാറുണ്ട്.' ദുല്‍ഖര്‍ പറഞ്ഞു.
അതേസമയം, ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഈ ആഴ്ച റിലീസ് ചെയ്യുകയാണ്. ഫെബ്രുവരി 28-നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. സിദ്ധാര്‍ഥ് എന്ന ഐ.ടി ജീവനക്കാരനെയാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗൗതം മേനോന്‍ ചിത്രത്തില്‍ വില്ലനായെത്തുമെന്ന് ട്രൈലറില്‍ സൂചനയുണ്ട്. ദുല്‍ഖറിന്റെ 25-ാമത്തെ ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍.
ഋതു വര്‍മയാണ് നായിക. കെഎം ഭാസ്‌കരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രക്ഷന്‍, നിരഞ്ജിനി അഹത്തിയന്‍, ഗൗതം മേനോന്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.ദല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
സായ് പല്ലവിയെ അനുകരിച്ച് ദുല്‍ഖര്‍ സല്‍മാന്‍; 'പടം ചെയ്യുമ്പോള്‍ തന്നെ വിധി അറിയാം' VIDEO