പ്രിയ വാര്യരുടെ 'ശ്രീദേവി ബംഗ്ലാവ്' റിലീസ് ഉടന്‍; ആദ്യ ബോളിവുഡ് ചിത്രത്തെക്കുറിച്ച് താരം
Home > Malayalam Movies > Malayalam Cinema Newsഒരു അടാര്‍ ലൗ എന്ന ചിത്രത്തിലെ പാട്ട് ഇറങ്ങിയപ്പോല്‍ മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ 'മാണിക്യാ മലരായ പൂവി' എന്ന പാട്ടിനിടെ പ്രിയയുടെ കണ്ണിറുക്കല്‍ അന്താരാഷ്ട്ര ശ്രദ്ധ വരെ പിടിച്ചുപറ്റിയിരുന്നു. പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ കഥയാണോ ചിത്രമെന്ന പേരില്‍ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു.
![Priya Prakash Varrier's ‘Sridevi Bungalow’ to release April Priya Prakash Varrier's ‘Sridevi Bungalow’ to release April](https://www.behindwoods.com/malayalam-movies-cinema-news-16/images/priya-prakash-varriers-sridevi-bungalow-to-release-april-photos-pictures-stills.png)
ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് ഉടന്‍ ഉണ്ടാവുമെന്ന് വ്യക്തമായിരിക്കുകയാണ്. പ്രിയ വാര്യര്‍ തന്നെയാണ് ഒരഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'ശ്രീദേവി ബംഗ്ലാവിന്റെ ഒരു പ്രമോ സോങ് ഒക്കെ ഈ അടുത്ത് ഷൂട്ട് ചെയ്തു. ബാക്കി എല്ലാം കഴിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഏപ്രിലില്‍ റിലീസ് ഉണ്ടാവുമെന്ന് വിചാരിക്കുന്നു.' - പ്രിയ പറഞ്ഞു.
അര്‍ബാസ് ഖാന്റെ കൂടെയുള്ള അഭിനയം വലിയ കാര്യമായിട്ട് കാണുന്നെന്നും അദ്ദേഹം പിന്തുണയോടെ നിന്നെന്നും പ്രിയ വ്യക്തമാക്കി. 'അദ്ദേഹം എന്നോട് പറഞ്ഞത്, എത്ര സിനിമകള്‍ ചെയ്താലും ഓരോ സിനിമയും ആദ്യ സിനിമ പോലെ ചെയ്യണമെന്നാണ്. അത്രയും പാഷന്‍ ഉള്ള ഒരാളാണ്. '- പ്രിയ പറഞ്ഞു.
പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നത് മുതല്‍ ചിത്രം വിവാദത്തിലാണ്. നടി ശ്രീദേവിയുടെ മരണത്തെക്കുറിച്ചാണ് ചിത്രം എന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.
എന്നാല്‍ ദേശീയ പുരസ്‌കാരം അടക്കം ലഭിച്ച ഒരു സൂപ്പര്‍ നായികയെയാണ് താന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും അത് നടി ശ്രീദേവിയെക്കുറിച്ചാണോ എന്ന് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാന്‍ വിട്ടു നല്‍കുകയുമാണെന്നും പ്രിയ വാര്യര്‍ നേരത്തെ പറഞ്ഞിരുന്നു.