വിജയ്‌യുടെ മാസ്റ്ററിന് ശേഷം 'കുട്ടി ജാനു'വിന്റെ തമിഴ് ചിത്രം ഈ സൂപ്പര്‍ താരത്തോടൊപ്പം
Home > Malayalam Movies > Malayalam Cinema Newsപ്രേക്ഷകരെ നൊസ്റ്റാള്‍ജിയയിലേക്ക് കൊണ്ട് പോയി ഹിറ്റ് നേടിയ ചിത്രമാണ് '96'. ചിത്രത്തിലെ പ്രധാന താരങ്ങളായ വിജയ് സേതുപതിക്കും തൃഷയ്ക്കും ഒപ്പം തന്നെ തിളങ്ങിയ നടിയാണ് ജാനു എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി ജി കിഷന്‍. മലയാളത്തിലും തമിഴിലുമായി തിരക്കുള്ള നായികയാണ് ഗൗരിയിപ്പോള്‍.
മാര്‍ഗം കളി എന്ന മലയാള ചിത്രത്തില്‍ താരം അഭിനയിച്ചിരുന്നു. റിലീസ് ചെയ്യാനിരിക്കുന്ന സണ്ണി വെയ്ന്‍ ചിത്രം 'അനുഗ്രഹീതന്‍ ആന്റണി'യാണ് ഗൗരിയുടെ മറ്റൊരു മലയാള ചിത്രം. വിജയ് ചിത്രം മാസ്റ്റര്‍ ആണ് താരത്തിന്റേതായി ഒരുങ്ങുന്ന തമിഴ് ചിത്രം.
കൈതിയുടെ സംവിധായകന്‍ ലോകേഷ് കനകരാജാണ് മാസ്‌റ്റേഴ്‌സ് ഒരുക്കുന്നത്. എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തേഡ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വിജയ്‌യ്‌ക്കൊപ്പം വിജയ് സേതുപതിയും മാളവിക മോഹനുമാണ് മാസ്റ്ററില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഇപ്പോഴിതാ, മാസ്റ്ററിന് ശേഷം തമിഴിലെ തന്റെ അടുത്ത പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഗൗരി. ധനുഷ് നായകനാവുന്ന കര്‍ണനിലാണ് താരം അടുത്തതായി അഭിനയിക്കുക. പരിയേറും പെരുമാള്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ മാരി സെല്‍വരാജാണ് കര്‍ണന്‍ സംവിധാനം ചെയ്യുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഗൗരി ഇക്കാര്യം അറിയിച്ചത്.
'മാരി സെല്‍വരാജ് സാറിന്റെ ഡി41-ല്‍ ഞാനും ഉണ്ടെന്ന കാര്യം വിനീതമായി അറിയിക്കുകയാണ്.' - എന്നാണ് സംവിധായകനൊപ്പമുള്ള ചിത്രത്തോടൊപ്പം ഗൗരി ട്വിറ്ററില്‍ കുറിച്ചത്. ചിത്രീകരണം പുരോഗമിക്കുന്നു എന്നും താരം അറിയിച്ചു.
രജിഷ വിജയന്‍ നായികയായി തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് കര്‍ണന്‍. വി ക്രിയേഷന്‍ നിര്‍മിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണന്‍ ആണ് സംഗീതം നല്‍കുന്നത്.
I am deeply humbled to announce that I am on-board #D41 with the phenomenal @mari_selvaraj sir.#Karnan @dhanushkraja @rajisha_vijayan @theVcreations #Thenieshwar @LakshmiPriyaaC
Shoot in progress! pic.twitter.com/QXXkrVeiOW
— Gouri G Kishan (@Gourayy) January 30, 2020