തസ്ലീന നസ്രിന്റെ പരിഹാസത്തിന് എ.ആര്‍ റഹ്മാന്റെ മകളുടെ മറുപടി: 'ഫെമിനിസം ഗൂഗിള്‍ ചെയ്യൂ'
Home > Malayalam Movies > Malayalam Cinema Newsബുര്‍ഖ ധരിച്ചാണ് എ.ആര്‍ റഹ്മാന്റെ മകള്‍ ഖദീജ പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാറ്. ഇത് സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ മുമ്പ് തന്നെ ഉണ്ടായിരുന്നെങ്കിലും അവയൊന്നും ശ്രദ്ധിക്കാതെ തന്റെ രീതി തുടരുകയാണ് ഖദീജ. എന്നാല്‍ ഖദീജയുടെ ബുര്‍ഖ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ എഴുത്തുകാരി തസ്ലീമ നസ്രിന്‍ ആണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്.
ബുര്‍ഖ ധരിച്ച് പൊതുവേദിയിലെത്തിയ ഖദീജയുടെ ചിത്രം പങ്കുവച്ചാണ് തസ്ലീന നസ്രിന്റെ പരിഹാസം. 'എ.ആര്‍ റഹ്മാന്റെ സംഗീതം എനിക്ക് ഇഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ മകളെ കാണുമ്പോള്‍ എനിക്ക് ശ്വാസം മുട്ടുന്ന അനുഭവമാണ്. സംസ്‌കാരസമ്പന്നമായ കുടുംബത്തില്‍ നിന്നുള്ള വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ പോലും എളുപ്പം ബ്രെയിന്‍ വാഷ് ചെയ്യപ്പെടുന്നു എന്നത് നിരാശാജനകമാണ്' എന്നാണ് തസ്ലീമ ട്വീറ്റ് ചെയ്തിരുന്നത്.
എന്നാല്‍ തസ്ലീമയുടെ ട്വീറ്റിന് ശക്തമായ മറുപടി നല്‍കി ഖദീജയും തിരിച്ചടിച്ചു. തന്റെ വേഷം കണ്ടിട്ട് ശ്വാസം മുട്ടുന്നെങ്കില്‍ ദയവായി കുറച്ച് ശുദ്ധവായു ശ്വസിക്കൂ എന്നും തനിക്ക് ഇത് കൊണ്ട് ഒരു ബുദ്ധിമുട്ടുമില്ലെന്നും ഖദീജ പറഞ്ഞു. നിങ്ങള്‍ക്ക് യഥാര്‍ത്ഥ ഫെമിനിസം അറിയണമെങ്കില്‍ ഗൂഗിള്‍ ചെയ്ത് നോക്കൂ എന്നും ഖദീജ തിരിച്ചടിച്ചു. ഈ രാജ്യത്ത് ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുന്നു. എന്നിട്ടും ഒരു സ്ത്രീ ധരിക്കുന്ന ചെറിയ തുണിക്കഷ്ണം ആണോ നിങ്ങളുടെ പരിഗണനാ വിഷയമെന്നാണ് ഖദീജയുടെ ചോദ്യം.
മറ്റൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ 'എന്റെ നിശബ്ദതയെ അജ്ഞതയായും എന്റെ ശാന്തതയെ അംഗീകാരമായും എന്റെ ദയയെ ബലഹീനതയുമായും തെറ്റിദ്ധരിക്കരുത് ' എന്നും ഖദീജ പോസ്റ്റ് ചെയ്തു. കാര്‍സണ്‍ കൊലോഫിന്റെ ഈ വാക്കുകള്‍ക്കൊപ്പം തീയുടെ ചിത്രം പോസ്റ്റ് ചെയ്താണ് വിമര്‍ശകര്‍ക്ക് ഖദീജയുടെ മറുപടി.