എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ്; 'ഈ പറഞ്ഞതൊക്കെ എങ്ങനെ ഷൂട്ട് ചെയ്യും'

Home > Malayalam Movies > Malayalam Cinema News

By |

മലയാളികള്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളീഗോപിയാണ് തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആരാധകര്‍ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്.

Prithviraj wonder about Murali Gopi's Empuran Story

ഇപ്പോഴിതാ, പ്രേക്ഷകര്‍ക്ക് ആവേശം പകരുന്ന ഒരു ട്വീറ്റുമായെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ ഗാംഭീര്യം വ്യക്തമാക്കുന്ന ഒരു പ്രസ്താവനയാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. മുരളീ ഗോപി പറഞ്ഞ കഥ എങ്ങനെ ഷൂട്ട് ചെയ്യുമെന്ന് അത്ഭുതപ്പെട്ടിരിക്കുകയാണ് താനെന്നാണ് പൃഥ്വി പറഞ്ഞത്. മുരളിക്കൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

'എഴുത്തുകാരന്റെ മടയില്‍.  ഇയാള്‍ പറഞ്ഞത് എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് ആലോചിച്ച് കണ്ണ് തള്ളിയിരിക്കുകയാണ് ഞാന്‍.' - പൃഥ്വി കുറിച്ചു.

അതേസമയം, പുതിയ ട്വീറ്റിലും ഇല്ല്യൂമിനാറ്റി റെഫറന്‍സ് ഉണ്ടോ എന്നാണ് ആരാധകരുടെ സംശയം. സ്റ്റാന്‍ലി കുബ്രിക്കിന്റെ 1999-ല്‍  പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം 'Eyes Wide Shut' എന്നതിന് സമാനമായ  'My Eyes Are So Wide'  എന്ന വാക്കുകളാണ് പൃഥ്വി ട്വീറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു രഹസ്യ സംഘടനയെക്കുറിച്ചുള്ള കഥയാണ് കുബ്രിക്ക് തന്റെ ചിത്രത്തിലൂടെ പറഞ്ഞത്. ചിത്രത്തില്‍ ഇല്ല്യൂമിനാറ്റി റഫറന്‍സ് ഉണ്ടെന്നും അതിനാല്‍ കുബ്രിക് കൊല്ലപ്പെടുകയായിരുന്നെന്നും ഒരു ഗൂഢാലോചനാ സിദ്ധാന്തം ഇന്നും സജീവമായുണ്ട്. സമാനമായി, ഇല്ല്യൂമിനാറ്റിയെക്കുറിച്ചും രഹസ്യ സംഘടനയെക്കുറിച്ചും എമ്പുരാനിലും റെഫറന്‍സുകള്‍ ഉണ്ടാവുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ഇല്ല്യൂമിനാറ്റിയുമായി ബന്ധപ്പെട്ട് ഒരു ആരാധകന്റെ ട്വീറ്റിന് പൃഥ്വിരാജ് നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്. 'ഇല്ല്യൂമിനാറ്റി എന്ന രഹസ്യ സംഘം വളരെ നാളുകള്‍ക്ക് മുമ്പേ മരിച്ചിരിക്കാം പക്ഷേ ആ സംസ്‌കാരം വിവിധ ഭാഗങ്ങളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മോഹന്‍ലാല്‍ അഭിനയിച്ച ലൂസിഫറാണ് അതിലൊന്ന്' - എന്നായിരുന്നു ട്വീറ്റ്. വളരെക്കാലം മുമ്പ് മരിച്ചെന്ന് താങ്കള്‍ക്ക് ഉറപ്പാണോ എന്നാണ് അതിന് പൃഥ്വിരാജ് നല്‍കിയ മറുപടി.

'More than a King, less than a God' - എന്ന ടാഗ്‌ലൈനിലാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. നീണ്ട ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന എബ്രഹാം ഖുറൈഷി കേരളത്തില്‍ തിരിച്ചെത്തുന്നത്. അതുവരെ അയാള്‍ എവിടെയായിരുന്നു. അന്താരാഷ്ട്രതലത്തില്‍ പോലുമുള്ള സ്വാധീനം അയാള്‍ക്ക് എങ്ങനെയുണ്ടായി. എന്തിനാണ് ഇന്റര്‍പോള്‍ പോലും അയാളെ ഭയക്കുന്നത്?  ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിട്ടാവും എമ്പുരാന്‍ എത്തുന്നത്.

അതേസമയം, ബ്ലെസിയുടെ ആടുജീവിതത്തിനായി മുഴുവന്‍ സമയവും മാറ്റിവച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ആടുജീവിതത്തിന്റെ ഷൂട്ടിംഗിന് ശേഷമേ മറ്റ് ചിത്രങ്ങളിലേക്ക് പോവൂ എന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. മാര്‍ച്ചിലാണ് ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കുന്നത്.

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்