അനൂപ് മേനോന്‍ 'മരട് 357'-ല്‍ നായകനാവും; നൂറിന്‍ ഷെരീഫും ഷീലു അബ്രഹാമും നായികമാര്‍

Home > Malayalam Movies > Malayalam Cinema News

By |

കൊച്ചിയിലെ മരട് ഫ്‌ളാറ്റ് വിഷയത്തെ ആസ്പദമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'മരട് 357' ല്‍ അനൂപ് മേനോന്‍ നായകനാവും. ഷീലു അബ്രഹാം, നൂറിന്‍ ഷെരീഫ് എന്നിവരാണ് നായികമാര്‍. ധര്‍മജനും പ്രധാന കഥാപാത്രമായെത്തും. മനോരമ ഓണ്‍ലൈന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Anoop Menon to be lead in Kannan Thamarakkulam's Maradu 357

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധേയമായിരുന്നു. 'വിധി കഴിയുമ്പോള്‍ വിചാരണ തുടങ്ങുന്നു' എന്ന ടാഗ് ലൈനിലാണ് പോസ്റ്റര്‍. വലിയ ഒരു കെട്ടിടത്തിന്റെ ബ്ലൂപ്രിന്റിന്റെ കാന്‍വാസില്‍ മരട് 357 എന്നെഴുതിയ ടൈറ്റില്‍ മാത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്.

അബ്രഹാം മാത്യുവും സുദര്‍ശനന്‍ കാഞ്ഞിരംകുളവുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. രവിചന്ദ്രനാണ് ഛായാഗ്രാഹകന്‍. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവര്‍ ഗാനരചന നിര്‍വഹിക്കും. ഫോര്‍ മ്യൂസിക്സ് ആണ് സംഗീതം. സാനന്ദ് ജോര്‍ജ് പശ്ചാത്തല സംഗീതമൊരുക്കും.

ചിത്രീകരണം ജനുവരി 30-ന് കൊച്ചിയില്‍ ആരംഭിക്കും. മരട് ഫ്‌ളാറ്റുകളിലെ താമസക്കാരുടെ ജീവിതവും അവര്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെയും കഥയാവും സിനിമ.

ജയറാമിനെ നായകനാക്കി കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പട്ടാഭിരാമനാണ് കണ്ണന്‍ താമരക്കുളത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം. ആടുപുലിയാട്ടം, അച്ചായന്‍സ്, ചാണക്യതന്ത്രം എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങള്‍.

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்