പ്രണവിന് താല്‍പര്യം യാത്രയോട്; വിസ്മയയ്‌ക്കോ? പുതു വഴി തിരഞ്ഞെടുത്ത് മോഹന്‍ലാലിന്റെ മകള്‍
Home > Malayalam Movies > Malayalam Cinema Newsപ്രണവിന് യാത്രയും സിനിമാ സംവിധാനവുമൊക്കെയാണ് പാഷനെങ്കില്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ വരകളുടെയും കവിതയുടെയും ലോകത്തേക്കാണ് തന്റെ വഴി തിരഞ്ഞെടുത്തതെന്ന് തോന്നുന്നു. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ഉള്‍പ്പെടുത്തി പുസ്തക രൂപത്തില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് താരപുത്രി. വിസ്മയ തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചത്. 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പേരിലുള്ള പുസ്തകത്തിന്റ കവര്‍ ചിത്രവും വിസ്മയ പങ്കുവച്ചിട്ടുണ്ട്.
'അങ്ങനെ ഞാന്‍ എന്റെ കുറച്ച് കവിതകളും കലകളും ഒന്നിച്ച് ചേര്‍ത്ത് ഒരു പുസ്തകമാക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കാം'- വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പോസ്റ്റിന് താഴെ വിസ്മയയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, തന്റെ അടുത്ത ചിത്രത്തിന് തയ്യാറെടുക്കുകയാണ് പ്രണവ് മോഹന്‍ലാല്‍. വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എന്ന പുതിയ ചിത്രത്തില്‍ പ്രണവ് ആണ് നായകന്‍. പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണി പ്രിയദര്‍ശനാണ് ഹൃദയത്തിലെ നായിക. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍; അറബിക്കടലിന്റെ സിംഹം' ആണ് പ്രണവ് അഭിനയിച്ച് പുറത്തിറങ്ങാനുള്ള അടുത്ത സിനിമ.