തല്ലിയും കൂട്ടുകൂടിയും ബാലുവും ഭാസിയും; സുമേഷ് & രമേഷ് ടീസര്‍ പുറത്ത്
Home > Malayalam Movies > Malayalam Cinema Newsശ്രീനാഥ് ഭാസിയും ബാലുവര്‍ഗീസും പ്രധാന വേഷങ്ങളിലെത്തുന്ന 'സുമേഷ് & രമേഷ്' ടീസര്‍ പുറത്തിറക്കി. സഹോദരങ്ങളായ സുമേഷിന്റെയും രമേഷിന്റെയും സൗഹൃദവും ചെറിയ തമ്മില്‍ തല്ലുമാണ് ടീസറിലെ പ്രമേയം. ഒരു കോമഡി കുടുംബ ചിത്രത്തിന്റെ സൂചനയാണ് ടീസര്‍ നല്‍കുന്നത്. പ്രവീണ, സലിം കുമാര്‍ എന്നിവരും ടീസറില്‍ പ്രത്യക്ഷപ്പെടുന്നു.
ചങ്ക്‌സ് എന്ന ഒമല്‍ ലുലു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ സനൂപ് തൈക്കുടം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമേഷ് & രമേഷ്. വൈറ്റ് സാന്‍ഡ് മീഡിയ ഹൗസ് പ്രൊഡക്ഷന്റെ ബാനറില്‍ ഫരീദ് ഖാനും കെ.എല്‍ 7 എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
സനൂപ് തൈക്കുടവും ജോസഫ് വിജേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷാലീല്‍ അസീസ്, ഷിബു എന്നിവര്‍ സഹനിര്‍മാതാക്കളാണ്. യാകസാന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവരാണ് സംഗീതം.
പുതുമുഖങ്ങളായ ദേവിക കൃഷ്ണന്‍, അഞ്ജു കൃഷ്ണ എന്നിവരും ചെമ്പില്‍ അശോകന്‍, ജയശങ്കര്‍, രാജീവ് പിള്ള തുടങ്ങിയവരും ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നു.
തല്ലിയും കൂട്ടുകൂടിയും ബാലുവും ഭാസിയും; സുമേഷ് & രമേഷ് ടീസര്‍ പുറത്ത് VIDEO