മംമ്ത, മിയ, അനുശ്രീ; താരസുന്ദരികളുടെ സാന്നിധ്യത്തില്‍ പാര്‍വതി നമ്പ്യാരുടെ കല്ല്യാണം
Home > Malayalam Movies > Malayalam Cinema Newsതാരങ്ങളുടെ സംഗമവേദിയായി നടി പാര്‍വതി നമ്പ്യാരുടെ വിവാഹ റിസപ്ഷന്‍. ഫെബ്രുവരി ഒന്നിനാണ് നടി പാര്‍വതിയും വിനീത് മേനോനും വിവാഹിതരായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

തുടര്‍ന്ന് സിനിമയിലെ സുഹൃത്തുക്കള്‍ക്കായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ റിസപ്ഷന്‍ സംഘടിപ്പിക്കുകയായിരുന്നു. സിനിമാ മേഖലയിലെ നിരവധി താരങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. മിയ, അനുമോള്‍, രഞ്ജിനി ഹരിദാസ്, കൃഷ്ണപ്രഭ, ദുര്‍ഗ്ഗ കൃഷ്ണ, അനുശ്രീ, രചന നാരായണന്‍ കുട്ടി, ശേഖര്‍, ഇന്ദ്രന്‍, ടിനി ടോം, കോട്ടയം നസീര്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ചടങ്ങിലെത്തി.
ലാല്‍ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം 'ഏഴ് സുന്ദര രാത്രികള്‍' എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി നമ്പ്യാര്‍ സിനിമയിലെത്തിയത്. പിന്നീട് രഞ്ജിത്ത് ചിത്രം ലീലയിലും ശ്രദ്ധേയ വേഷം ചെയ്തു. പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പട്ടാഭിരാമനാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
അണ്ടര്‍ 19 കേരളാ ബാഡ്മിന്റണ്‍ ടീമില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ള ഒരു പ്രൊഫഷണല്‍ പ്ലെയറാണ് പാര്‍വതി.
മംമ്ത, മിയ, അനുശ്രീ; താരസുന്ദരികളുടെ സാന്നിധ്യത്തില്‍ പാര്‍വതി നമ്പ്യാരുടെ കല്ല്യാണം VIDEO