മമ്മൂട്ടിയുടെ ഷൈലോക്കിന് രണ്ടാം ഭാഗം?; സൂചന നല്‍കി സിനിമയിലെ കഥാപാത്രം
Home > Malayalam Movies > Malayalam Cinema Newsമമ്മൂട്ടിയുടെ മാസ് എന്റര്‍ടൈനര്‍ ചിത്രം ഷൈലോക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. അതേ സമയം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ നടക്കുകയാണ്. ചിത്രത്തിന്റെ സംവിധായകനോ അണിയറപ്രവര്‍ത്തകരോ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെങ്കിലും സിനിമയിലെ നായകന്റെ ഒരു ഡയലോഗിന്റെ പുറത്താണ് ചര്‍ച്ച മുഴുവന്‍.
![Mammootty's Shylock may have a second part hinted by Character Mammootty's Shylock may have a second part hinted by Character](https://www.behindwoods.com/malayalam-movies-cinema-news-16/images/mammoottys-shylock-may-have-a-second-part-hinted-by-character-photos-pictures-stills.jpg)
ഷൈലോക്കില്‍ മമ്മൂട്ടി അവതരിപ്പിച്ച ബോസ് എന്ന കഥാപാത്രമാണ് ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്ന തരത്തിലുള്ള ഡയലോഗ് പറയുന്നത്. 'ഇതിനൊരു സെക്കന്റ് പാര്‍ട്ട് ഉണ്ട്, പക്ഷേ നിനക്കൊന്നും റോള്‍ കാണില്ല' എന്ന തരത്തിലാണ് മമ്മൂട്ടിയുടെ ഡയലോഗ്. ചിത്രത്തില്‍ പ്രേക്ഷകരോടെന്ന പോലെ പറയുന്ന ഫോര്‍ത്ത് വാള്‍ ബ്രേക്കിംഗ് ഡയലോഗുകള്‍ വേറെയും ഉണ്ട്. അതിനാല്‍ തന്നെ ചിത്രത്തിന് ഒരു രണ്ടാം ഭാഗം അണിയറപ്രവര്‍ത്തകര്‍ ആലോചിച്ചിട്ടുണ്ടാവാം എന്നാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.
രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ബിബിന്‍ മോഹനും അനീഷ് ഹമീദുമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. മീന, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.