മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യരുടെ ആദ്യ ചിത്രം; 'ദി പ്രീസ്റ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Home > Malayalam Movies > Malayalam Cinema NewsBy Jadeer | Jan 13, 2020 09:48 AM
നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം 'ദി പ്രീസ്റ്റ്'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. കപ്പൂച്ചിന്‍ വൈദികരുടേതിന് സമാനമായ വേഷം ധരിച്ച് പുസ്തകം വായിക്കുന്ന മമ്മൂട്ടി. പിറകില്‍ ഇരുണ്ട പശ്ചാത്തലത്തില്‍ ഒരു ദേവാലയവും വലിയ കുരിശും. നിഗൂഢത തോന്നിക്കുന്ന പോസ്റ്ററാണ് 'ദി പ്രീസ്റ്റ്'ന്റേത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.
![Mammootty - Manju Warrier movie The Priest first look poster Mammootty - Manju Warrier movie The Priest first look poster](https://www.behindwoods.com/malayalam-movies-cinema-news-16/images/mammootty-manju-warrier-movie-the-priest-first-look-poster-photos-pictures-stills.jpg)
മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി സ്‌ക്രീനിലെത്തുന്നു എന്ന സവിശേഷത കൂടി ചിത്രത്തിനുണ്ട്. നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, ജഗദീഷ്, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, മധുപാല്‍, അമേയ (കരിക്ക്) തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്.
ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജോഫിന്റെ കഥയ്ക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കും. രാഹുല്‍ രാജാണ് സംഗീതം.
ദി പ്രീസ്റ്റ് കൂടാതെ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വണ്‍', അജയ് വാസുദേവിന്റെ 'ഷൈലോക്' എന്നിവയാണ് ഈ വര്‍ഷം മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷിക്കപ്പെടുന്ന ചിത്രം.