കുഞ്ചാക്കോയും ജോജുവും മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തില്‍; ചിത്രീകരണം 11ന്
Home > Malayalam Movies > Malayalam Cinema NewsBy Jadeer | Jan 08, 2020 07:17 PM
ചാര്‍ളി എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് വീണ്ടുമെത്തുകയാണ്. ഇത്തവണ കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജുമാണ് നായകര്‍. പുതിയ സിനിമ ജനുവരി 11ന് ചിത്രീകരണം ആരംഭിക്കുമെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിമിഷ സജയനാണ് ചിത്രത്തില്‍ നായിക. ജോജു ജോര്‍ജിന് ഹിറ്റ് സമ്മാനിച്ച 'ജോസഫ്' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് പുതിയ ചിത്രത്തിനും രചന നിര്‍വഹിക്കുന്നത്. കൊടൈക്കനാല്‍ ആണ് പ്രധാന ലൊക്കേഷനെങ്കിലും കോലഞ്ചേരി, അടിമാലി, വട്ടവട, മൂന്നാര്‍ എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടാവും. ചിത്രത്തിന്റെ പേര് അടുത്ത ദിവസങ്ങളില്‍ പുറത്ത് പ്രഖ്യാപിക്കും.
ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മഹേഷ് നാരായണന്‍. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം നല്‍കും. സംവിധായകന്‍ രഞ്ജിത്ത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ചേ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്ന് സംയുക്തമായാണ് നിര്‍മാണം.
അനില്‍ നെടുമങ്ങാട്, യമ ഗില്‍രമേശ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യും. നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുവരെ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും വന്‍ വിജയമാക്കിയ ചരിത്രമാണ് മാര്‍ട്ടിന്‍ പ്രക്കാട്ടിനുള്ളത്. മമ്മൂട്ടിയെ നായകനാക്കിയ ബെസ്റ്റ് ആക്ടറാണ് ആദ്യ ചിത്രം.
അതേസമയം, കുഞ്ചാക്കോ ബോബന് വലിയ പ്രതീക്ഷയുള്ള വര്‍ഷമാണ് 2020. മിഥുന്‍ മാനുവേല്‍ തോമസിന്റെ ആഞ്ചാം പാതിരയും ജോണ്‍ പോള്‍ ജോര്‍ജിന്റെ മറിയം ടൈലേഴ്‌സും ഉള്‍പ്പടെ നിരവധി ചിത്രങ്ങളാണ് റിലീസ് ചെയ്യാനുള്ളത്.