കുങ്ഫു മാസ്റ്റര്‍ സ്റ്റോറി സ്‌ട്രോങ് അല്ലേ? വിമര്‍ശനങ്ങള്‍ക്ക് അബ്രിഡ് ഷൈനിന്റെ മറുപടി
Home > Malayalam Movies > Malayalam Cinema Newsഅടിപൊളി ആക്ഷനുമായി പുറത്തിറങ്ങിയ ചിത്രമാണ് കുങ്ഫു മാസ്റ്റര്‍. അബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നീത പിള്ള പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് പ്രേക്ഷകരിലുണ്ടാക്കിയത്. എന്നാല്‍ ചിത്രത്തിന്റെ സ്റ്റോറി ലൈന്‍ അത്ര പോര എന്ന് ചിലര്‍ പരാതിപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകന്‍ അബ്രിഡ് ഷൈന്‍. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.
ആക്ഷനിലാണ് താന്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയതെന്നും ആ ആക്ഷന് ഇംപാക്ട് ഉണ്ടാവാന്‍ വേണ്ടിയാണ് കുടുംബ ഘടകങ്ങള്‍ ഉള്‍പ്പെട്ട സ്‌റ്റോറി ലൈന്‍ ഉപയോഗിച്ചതെന്നും അബ്രിഡ് വ്യക്തമാക്കി.
'പ്രതികാരം എന്നത് എത്രയോ സിനിമകളില്‍ വന്നിട്ടുള്ളതാണ്. പക്ഷേ അറ്റാക്ക് ചെയ്യുമ്പോള്‍ പ്രേക്ഷകന് ഫീല്‍ ചെയ്യുക, അതിന് ശേഷം പ്രത്യാക്രമണം ചെയ്യുക. ഈ രണ്ട് കാര്യം ചെയ്യാനുള്ള ഒരു കഥ എന്ന നിലയിലാണ് ഇങ്ങനൊരു കഥ തിരഞ്ഞെടുത്തത്. പഴയ കഥ തന്നെയാണ്, പക്ഷേ അത് അവതരിപ്പിക്കുന്ന രീതിയിലൊരു പുതിയ ഇത് ഉണ്ടാകണം. തിരിച്ച് പ്രത്യാക്രമണത്തിന് പോവുമ്പോള്‍ നായകനും നായകന്റെ സഹോദരിയും രണ്ട് സ്ഥലത്ത് താമസിക്കുന്നു. പിന്നീട് അവര്‍ ജോയിന്റ് ചെയ്യുന്നു. പിന്നീട് പ്രത്യാക്രമണത്തിന് പോവുന്നു എന്ന് പറയുന്നിടത്ത് തന്നെ ലോജിക് ഇല്ല. അങ്ങനെ ഒരു ബ്രദറും സിസ്റ്ററും കൂടെ കുറേ ഗൂണ്ടകളുടെ നടുക്ക് പോവുമോ പോയിട്ട് ഇടിക്കുമോ അല്ലെങ്കില്‍ അവര്‍ വില്ലനെ കാത്തിരിക്കുമോ എന്നുള്ള ചോദ്യങ്ങള്‍ക്കൊന്നും..... അതൊരു കഥയല്ലേ. ഒരു ഫൈറ്റ് മൂവിയില്‍ നമ്മള്‍ ഇങ്ങനെയാണ് കാണിക്കുന്നത്. അതെങ്ങനെ നമുക്ക് കാണുമ്പോള്‍ സാധാരണക്കാര്‍ക്ക് രസകരമായി തോന്നുന്നു എന്നതാണ്. നാട്ടിന്‍പുറത്തുള്ളവര്‍ പറഞ്ഞത് സിനിമയ്ക്കിടെ ഞങ്ങള്‍ക്കും കേറി ഇടിക്കാന്‍ തോന്നി, നീത ചെയ്തപ്പോള്‍ രസം തോന്നി എന്നാണ്. അതിനൊരു സോളിഡ് റീസണ്‍ ഇപ്പുറത്ത് വേണം. അതൊരു പുതിയ കഥയോ ഒന്നുമല്ലെന്ന് ഞാന്‍ ആദ്യം തൊട്ടേ പറയുന്നുണ്ട്. ലോകത്തെമ്പാടും വന്നിട്ടുള്ളതാണ്. അത്രയും മതി, പ്രത്യാക്രമണം നടത്തുമ്പോള്‍ ഒരു ഫാമിലിക്ക് കണ്ട് കഴിഞ്ഞാല്‍ ഞങ്ങള്‍ക്കും കയറി ഇടിക്കണം എന്ന് തോന്നുന്ന രീതിയില്‍ ഒരു സാധനം സെറ്റ് ചെയ്യുക, അത് എങ്ങനെ ഡിഫറന്റായി ചെയ്യാം എന്നതാണ്.' - അദ്ദേഹം പറഞ്ഞു.
സാധാരണ ഫൈറ്റ് മൂവീസൊക്കെ ഒന്നര മണിക്കൂറൊക്കെയേ ഉള്ളൂവെന്നും ഇവിടെ ഇന്റര്‍വെല്‍ ഉള്ളതിനാല്‍ രണ്ട് മണിക്കൂറിലേക്ക് സിനിമ വലിച്ച് നീട്ടേണ്ടി വരുന്നെന്നും അബ്രിഡ് ഷൈന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, 'കുങ്ഫു മാസ്റ്റര്‍' തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ജിജി സക്കറിയയാണ് നായകന്‍. സൂരജ് എസ്. കുറുപ്പ്, അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു, ജയേഷ് കെ തുടങ്ങിയവരാണ് മറ്റു വേഷങ്ങള്‍ ചെയ്തത്.
കുങ്ഫു മാസ്റ്റര്‍ സ്റ്റോറി സ്‌ട്രോങ് അല്ലേ? വിമര്‍ശനങ്ങള്‍ക്ക് അബ്രിഡ് ഷൈനിന്റെ മറുപടി VIDEO