അഞ്ചാം ആഴ്ചയില്‍ ആ മാന്ത്രിക കലക്ഷന്‍ സ്വന്തമാക്കി അഞ്ചാം പാതിര

Home > Malayalam Movies > Malayalam Cinema News

By |

അഞ്ചാം വാരവും തീയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ് അഞ്ചാം പാതിരാ. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നിലേക്കാണ് ചിത്രം അടുത്തുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് അഞ്ചാം ആഴ്ചയില്‍ 50 കോടി രൂപ കലക്ഷന്‍ നേടിയിരിക്കുകയാണ് ചിത്രം.

Kunchakko's Anjaam Pathira collect 50 crore from 5 week

പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ തന്നെയാണ് കലക്ഷന്‍ വിവരം ആരാധകരുമായി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. 'അഞ്ചാം വാരത്തില്‍ 50 കോടി ക്ലബ്ബിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചു. ഈ ഐതിഹാസിക പിന്തുണയ്ക്കും സ്‌നേഹത്തിനും വളരെയധികം നന്ദി'- കുഞ്ചാക്കോ ബോബന്‍  കുറിച്ചു.

കുഞ്ചാക്കോയുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണ് അഞ്ചാം പാതിരാ. താരത്തിന്റെ ഒരു ഇമേജ് ബ്രേക്കറാണ് ചിത്രത്തിലെ അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രം. ചോക്കളേറ്റില്‍ നിന്ന് ഡാര്‍ക്ക് ചോക്കളേറ്റിലേക്ക് എന്നാണ് കുഞ്ചാക്കോ ബോബന്‍ തന്നെ ഈ മാറ്റത്തെ വിശേഷിപ്പിച്ചത്.

മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം. സീരിയല്‍ കൊലപാതകങ്ങളും അതിന്റെ അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കുഞ്ചാക്കോ ബോബനു പുറമെ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയവരും വേഷമിടുന്നു.

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ നിര്‍മാതാവ് ആഷിഖ് ഉസ്മാനാണ് അഞ്ചാം പാതിരാ നിര്‍മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രാഹകന്‍. സുഷിന്‍ ശ്യാം സംഗീതവും ഷൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

ജിസ് ജോയിയുടെ 'മികച്ച നടന്‍ മോഹന്‍കുമാര്‍', ജോണ്‍ പോള്‍ ചിത്രം മറിയം ടൈലേഴ്സ്, മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം തുടങ്ങിയവയാണ് കുഞ്ചാക്കോ ബോബന്റെ ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ചിത്രങ്ങള്‍.

 

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்