പ്രണയാര്‍ദ്രമായി അന്നയും റോഷനും; കപ്പേളയിലെ മനോഹര ഗാനം പുറത്തിറങ്ങി
Home > Malayalam Movies > Malayalam Cinema Newsനടന്‍ മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന സംരംഭം 'കപ്പേള'യിലെ മനോഹര ഗാനം പുറത്ത്. കണ്ണില്‍ വിടരും രാത്താരങ്ങള്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത് മില്ലേനിയം ഓഡിയോസ് ആണ്.

സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം. വിഷ്ണു ശോഭനയുടെ വരികള്‍ സൂരജ് സന്തോഷും ശ്വേത മോഹനുമാണ് ആലപിച്ചിരിക്കുന്നത്.
അന്ന ബെന്നും റോഷനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. അനീസ് നാടോടിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചത്. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് സിനിമയുടെ നിര്‍മാണം. വിനായക് ശശികുമാര്‍ ഗാനരചനയും സുശിന്‍ ശ്യാം സംഗീതസംവിധാനനും നിര്‍വഹിച്ചിരിക്കുന്നു. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റര്‍.
പാലേരി മാണിക്യം, ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുസ്തഫ ക്യാരക്ടര്‍ റോളുകളിലാണ് തിളങ്ങിയത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. ഈ അടുത്ത മാസം റിലീസ് ചെയ്യും.
പ്രണയാര്‍ദ്രമായി അന്നയും റോഷനും; കപ്പേളയിലെ മനോഹര ഗാനം പുറത്തിറങ്ങി VIDEO