കല്ല്യാണ ദിവസവും ടിക്‌ടോകുമായി സൗഭാഗ്യ; ഒപ്പം ചുവട് വച്ച് താരാകല്ല്യാണും അര്‍ജുനും
Home > Malayalam Movies > Malayalam Cinema Newsസിനിമാ താരം താരാ കല്ല്യാണിന്റെയും രാജാറാമിന്റെയും മകളും ടിക്ടോക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹമായിരുന്നു ഇന്ന്. സൂഹൃത്ത് അര്‍ജുന്‍ ആണ് വരന്‍. എന്നാല്‍ കല്ല്യാണമാണെന്ന് കരുതി ആക്ടിംഗിന് മുടക്കമൊന്നുമില്ല കേട്ടോ. കല്ല്യാണ വേഷത്തില്‍ കുടുംബസമ്മേതം വീഡിയോ പുറത്തിറക്കി ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് സൗഭാഗ്യ.
'അന്‍ട്രു വന്തതും ഇതേ നിലാ' എന്ന പാട്ടിനാണ് സൗഭാഗ്യ കല്ല്യാണ വേഷത്തില്‍ ചുവട് വച്ചിരിക്കുന്നത്. ഭര്‍ത്താവ് അര്‍ജുനും അമ്മ താരാ കല്ല്യാണും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ടിക്ടോക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ താരമാവുന്നത്. അടുത്തിടെ സൗഭാഗ്യയുടെ വീഡിയോകളില്‍ ചിലതില്‍ അര്‍ജുനും പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ നിന്നുള്ള ചിത്രം പങ്കു വച്ച് നേരത്തെ തന്നെ വിവാഹ സൂചന നല്‍കിയിരുന്നു. 'എത്ര ഭാഗ്യവതിയാണ് ഞാന്‍, ദൈവം എനിക്ക് ഈ അമൂല്യ നിധി നല്‍കിയിരിക്കുന്നു' എന്നാണ് സൗഭാഗ്യ അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.