എഡിറ്റര്‍ ശ്രീകര്‍ പ്രസാദിന് ലിംകബുക്ക് റെക്കോര്‍ഡ്; 17 ഭാഷകളില്‍ ചിത്രസംയോജനം
Home > Malayalam Movies > Malayalam Cinema Newsഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫിലിം എഡിറ്റര്‍ ആണ് എ. ശ്രീകര്‍ പ്രസാദ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഉള്‍പ്പടെ നൂറുകണക്കിന് ചിത്രങ്ങളുടെ ചിത്രസംയോജകനാണ് ഇദ്ദേഹം.
17 ഭാഷകളിലെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്തു എന്ന ബഹുമതിയാണ് ശ്രീകര്‍ പ്രസാദിനെ റെക്കോഡിന് അര്‍ഹനാക്കിയത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഓഡിയ, അസമീസ്, ബംഗാളി, പഞ്ചാബി, നേപ്പാളി, മറാത്തി, സിംഹള, കര്‍ബി, മിഷിംഗ്, ബോഡോ, പാങ്‌ചെമ്പ എന്നീ ഭാഷകളിലാണ് അദ്ദേഹം എഡിറ്റ് ചെയ്തത്.
മലയാളത്തില്‍ യോദ്ധ, നിര്‍ണയം, വാനപ്രസ്തം, അനന്തഭദ്രം, പഴശ്ശിരാജ, ഉറുമി തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദര്‍ബാര്‍, ഇന്ത്യന്‍ 2, സര്‍ക്കാര്‍, കത്തി തുടങ്ങിയ നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു.
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം ആണ് ശ്രീകര്‍ പ്രസാദ് മലയാളത്തില്‍ അടുത്തതായി ചെയ്യുന്ന ചിത്രം.
Fortunate to be an indian,so diverse ,so many languages but same emotions........... pic.twitter.com/9E4QxFzKhp
— sreekar prasad (@sreekar_prasad) February 27, 2020