'നമുക്ക് നന്നായിക്കൂടേ'; സണ്ണി ലിയോണിന്റെ തൊലി പറിച്ചെടുക്കുന്ന ചിത്രത്തിന്റെ കാരണം
Home > Malayalam Movies > Malayalam Cinema Newsമൃഗങ്ങളുടെ തൊലി ഉരിഞ്ഞെടുത്ത് തുകല്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനെതിരെയുള്ള ക്യാംപയിനിലാണ് ബോളിവുഡ് നടി സണ്ണി ലിയോണ്‍. ഈ ആശയത്തെ ശക്തമായി പ്രതിഫലിപ്പിക്കുന്ന ഒരു ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുകയാണ് താരം.

തന്റെ പുറത്ത് നിന്ന് തൊലി പറിച്ചെടുക്കുന്ന ഒരു ഫോട്ടോ ഷൂട്ട് ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. മൃഗസ്‌നേഹികളുടെ സംഘടനയായി പെറ്റ(PETA)യുമായി ചേര്‍ന്നാണ് സണ്ണി ലിയോണിന്റെ പ്രചാരണം. ഇതിന്റെ ഭാഗമായി ചിത്രീകരിച്ച പരസ്യമാണ് ലാക്‌മേ ഫാഷന്‍ വീക്കിനോട് അനുബന്ധിച്ചുള്ള സസ്‌റ്റൈനബിള്‍ ഫാഷന്‍ ഡേയില്‍ പുറത്ത് വിട്ടത്.
കടുത്ത മൃഗസ്‌നേഹിയാണ് സണ്ണി ലിയോണ്‍. പെറ്റ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായ താരം മിക്ക ക്യാംപയിനുകളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.
'ഇത്തരമൊരു ക്യാംപയ്‌ന്റെ ഭാഗമാകുമോ എന്ന് ആവശ്യപ്പെട്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഞാന്‍ സമ്മതം പറഞ്ഞു. നമുക്ക് മൃഗങ്ങളെ വേദനിപ്പിക്കാതെ നിര്‍മിച്ച വസ്തുക്കള്‍ വാങ്ങാനുള്ള നിരവധി സാധ്യതകള്‍ ഇവിടെയുണ്ട്. ഞാന്‍ അത് പ്രാവര്‍ത്തികമാക്കിയതാണ്' - പരസ്യചിത്രം പുറത്തിറക്കുന്ന ചടങ്ങില്‍ സണ്ണി പറഞ്ഞു.
ആവശ്യത്തിന് വേദനയും വെറുപ്പുമുള്ള കാര്യങ്ങള്‍ ഈ ലോകത്തുണ്ട്. നമുക്ക് കുറച്ച് നല്ലതായിക്കൂടേ എന്നും ചടങ്ങില്‍ താരം ചോദിച്ചു.
കഴിഞ്ഞ കുറേ കാലങ്ങളായി സസ്യാഹാര രീതിയാണ് സണ്ണി ലിയോണ്‍ പിന്തുടരുന്നത്. അതിന്റെ കാരണവും ചടങ്ങില്‍ താരം നിറകണ്ണുകളോടെ വ്യക്തമാക്കി. 'യൂലിന്‍ ഫെസ്റ്റിവലില്‍ നായകളെ ജീവനോടെ വേവിക്കുന്നതും പൊരിക്കുന്നതും ആലോചിക്കാന്‍ പോലും പറ്റാത്ത അത്രയും ക്രൂരമായി കൊല്ലുന്നതും കണ്ടു. ഇതോടെയാണ് ഞാന്‍ സസ്യാഹാരി ആയത്.' - സണ്ണി പറഞ്ഞു.