പാസ്ത ക്ലാസില്‍ റിമയും പാര്‍വതിയും; താന്‍ പുട്ടുണ്ടാക്കി കാണിക്കാമെന്ന് ഇഷ തല്‍വാര്‍
Home > Malayalam Movies > Malayalam Cinema Newsഉറ്റ സുഹൃത്തുക്കളാണ് നടിമാരായ റിമ കല്ലിങ്കലും പാര്‍വതിയും. കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്ന് ഒരു പാസ്ത മേക്കിംഗ് ക്ലാസില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുകയാണ്.
![Rima Kallingal and Parvathy shared their Pasta cooking Video Rima Kallingal and Parvathy shared their Pasta cooking Video](https://www.behindwoods.com/malayalam-movies-cinema-news-16/images/rima-kallingal-and-parvathy-shared-their-pasta-cooking-video-photos-pictures-stills.jpg)
അമേരിക്കന്‍ ചിത്രമായ ജൂലി ജൂലിയയിലെ കഥാപാത്രങ്ങളോട് തങ്ങളെ ഉപമിച്ചാണ് പാര്‍വതി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ടോര്‍ടെനെല്ലി ഉണ്ടാക്കാന്‍ പഠിച്ചതിന്റെ സന്തോഷവും താരം പങ്കുവച്ചു.
ചിത്രത്തിന് കീഴില്‍ നേഹ സക്‌സേന, അമലപോള്‍, ഇഷ തല്‍വാര്‍ തുടങ്ങിയ നടിമാര്‍ കമന്റുകമളുമായെത്തി. ഇത് കഴിക്കാന്‍ തന്നെ വിളിച്ചാല്‍ ഞാന്‍ നിങ്ങള്‍ക്ക് പുട്ടുണ്ടാക്കുന്നത് കാണിച്ച് തരാം എന്നാണ് ഇഷ തല്‍വാറിന്റെ കമന്റ്. അടുത്ത നാഫാ അവാര്‍ഡിന് പോവുമ്പോള്‍ പാസ്ത ഉണ്ടാക്കിത്തരുമല്ലോ എന്നായിരുന്നു വിജയ് യേശുദാസിന്റെ കമന്റ്.
അതേസമയം, റിമ കല്ലിങ്കല്‍ നായികയാവുന്ന ഹിന്ദി വെബ് സീരീസ് 'സിന്ദഗി ഇന്‍ ഷോട്ട്' ഫ്‌ളിപ്പ്കാര്‍ട്ട് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരിക്കുകയാണ്. വ്യത്യസ്ത കഥകളുള്ള ഏഴു എപ്പിസോഡുകളില്‍ ഒന്നിലാണ് റിമ അഭിനയിക്കുന്നത്. വിജേത കുമാര്‍ ആണ് സീരീസിന്റെ സംവിധായിക.