ഹിറ്റ് സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് വീണ്ടും മലയാളത്തില്‍; ഇതാണ് ചിത്രം
Home > Malayalam Movies > Malayalam Cinema Newsമലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലെ എക്കാലവും ഓര്‍ത്ത് വെക്കാവുന്ന കുറേ പാട്ടുകളുടെ സംവിധായകനാണ് എസ്.പി വെങ്കിടേഷ്. മാന്നാര്‍ മത്തായി സ്പീക്കിംഗ്, ദൗത്യം, ജോണി വാക്കര്‍, ധ്രുവം, രാജാവിന്റെ മകന്‍, കുട്ടേട്ടന്‍, പൈതൃകം, മാന്ത്രികം, സൈന്യം, സോപാനം തുടങ്ങി നിരവധി ചിത്രങ്ങളില്‍ സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കി മലയാളികളുടെ മനസില്‍ ഇടം നേടിയ എസ്.പി വെങ്കിടേഷ് കഴിഞ്ഞ കുറേ കാലമായി മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ ഒരു തിരിച്ച് വരവിന് ഒരുങ്ങുകയാണ് അദ്ദേഹം.
എസ്.പി വെങ്കിടേഷ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കുള്ള തിരിച്ചു വരവ്. 'ഒരിടവേളക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്നതില്‍ സന്തോഷം. സംവിധായകന്‍ പ്രവീണ്‍ രാജ് പൂക്കാടനും നിര്‍മാതാക്കളായ ജിന്‍സ് തോമസിനും ദ്വാരക് ഉദയ്ശങ്കറിനും നന്ദി.' - അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
2014-ല്‍ പുറത്തിറങ്ങിയ തോംസണ്‍ വില്ല എന്ന ചിത്രത്തിലാണ് എസ്.പി വെങ്കിടേഷ് അവസാനമായി മലയാളത്തില്‍ സംഗീതം ചെയ്തത്. ഇതിനിടെ തമിഴിലും തെലുങ്കിലുമായി അദ്ദേഹം സജീവമായിരുന്നു.
നവാഗത സംവിധായകനായ പ്രവീണ്‍ രാജ് പൂക്കാടനാണ് വെള്ളേപ്പത്തിന്റെ സംവിധാനം. ജീന്‍ ലാല്‍ ആണ് തിരക്കഥ. തൃശ്ശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിലാണ് ചിത്ത്രിന്റെ കഥ ഒരുങ്ങുന്നത്. നൂറിന്‍ ഷെരീഫും അക്ഷയ് രാധാകൃഷ്ണനും നായികയും നായകനുമാവുന്ന ചിത്രത്തില്‍ റോമയും പ്രധാന്യമുള്ള ഒരു വേഷം ചെയ്യുന്നു. ഷൈന്‍ ടോം ചാക്കോ, ശ്രീജിത്ത് രവി തുടങ്ങിയവരാണ് മറ്റുവേഷങ്ങളിലെത്തുന്നത്.
അജീഷ് എം. ദാസന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ലീല ഗിരീഷ് കുട്ടന്‍ സംഗീതം നല്‍കുന്നു. ഷിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.