മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ലൊക്കേഷനില്‍ പുതിയ ലുക്കില്‍ ജയറാം
Home > Malayalam Movies > Malayalam Cinema NewsBy Jadeer | Jan 09, 2020 12:52 PM
മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ലൊക്കേഷനില്‍ നിന്ന് തന്റെ പുതിയ ലുക്കിലുള്ള ചിത്രം പുറത്ത് വിട്ട് ജയറാം. കാര്‍ത്തിയുടെയും ജയംരവിയുടേയും തോളില്‍ കയ്യിട്ട് നില്‍ക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. താടിയും മീശയും ഇല്ലാത്ത ലുക്കിലാണ് ജയറാം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ജയറാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ അമിതാബ് ബച്ചന്‍, കാര്‍ത്തി, ജയം രവി,ഐശ്വര്യ റായ്, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ്, ഐശര്യ ലക്ഷ്മി, അമലാ പോള്‍, ചിയാന്‍ വിക്രം, നാസര്‍, സത്യരാജ്, പാര്‍ഥിവന്‍, ശരത് കുമാര്‍ തുടങ്ങി വന്‍ താരനിരയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ ഷൂട്ടിംഗ് തായ്‌ലന്റില്‍ പുരോഗമിക്കുകയാണ്. മണിരത്‌നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ജയമോഹനാണ് സംഭാഷണം. മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കും.
പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി മുന്‍പ് എം.ജി.ആര്‍ സിനിമ നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 2012-ലാണ് മണിരത്‌നം ഈ ചിത്രത്തിന്റെ ജോലി ആരംഭിച്ചത്.