താരങ്ങളെല്ലാം കിളവന്മാർ എന്നാൽ ഫേസ് ആപ്പ് സുരക്ഷിതമോ ?
Home > Malayalam Movies > Malayalam Cinema NewsBy Behindwoods News Bureau | Jul 19, 2019 10:58 AM
സോഷ്യൽ മീഡിയയിലെല്ലാം ഇപ്പോൾ വൈറൽ ആയിരിക്കുന്നത് ചെറുപ്പക്കാരായ സിനിമാ താരങ്ങളുടെ വയസായ ചിത്രങ്ങളാണ്. പ്രായമാകുമ്പോൾ ഓരോരുത്തരുടേയും ലുക്ക് എങ്ങനെയായിരിക്കുമെന്ന് കാണിച്ചു തരുന്ന 'ഫേസ് ആപ്പ്' എന്ന ആപ്ലിക്കേഷനാണ് ഇത്തരത്തിൽ ഫോട്ടോകൾക്ക് രൂപമാറ്റം വരുത്തി കാണുന്നവരെ ഞെട്ടിക്കുന്നത്. ആപ്പ് നൽകുന്ന പ്രായമായ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പങ്കുവെക്കുന്നതിൽ താരങ്ങളും ആരാധകരുമൊക്കെയുണ്ട്.
മലയാളത്തിൽ നിന്നും മഞ്ജു വാര്യർ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, സംയുക്ത മേനോൻ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി പ്രിയ താരങ്ങളാണ് ഫേസ് ആപ്പ് നൽകിയ പ്രായമായ ഫോട്ടോ പങ്കുവച്ചത്. ഈ ചിത്രങ്ങൾക്കെല്ലാം രസകരമായ കമൻ്റുകളാണ് ലഭിക്കുന്നത്. മഞ്ജു വാര്യരുടെ പ്രായമായ ഫോട്ടോയ്ക്ക് "വല്യ മാറ്റമില്ല, ഡാകിനി അമ്മൂമ്മേ" എന്നാണ് കുഞ്ചാക്കോ കമൻറ് ചെയ്തത്. ആർ ജെ മിഥുനിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നീരജ് മാധവാണ് താരങ്ങളിൽ നിന്നും ആദ്യം കിളവൻ ഫോട്ടോ പോസ്റ്റ് ചെയ്തത്. ടോവിനോ തോമസ്, കുഞ്ചാക്കോ, മഞ്ജു വാര്യർ, നിവിൻ പോളി, രമേഷ് പിഷാരടി, അപർണ ബാലമുരളി എന്നിവരെ CHALLENGE ചെയ്തായിരുന്നു നീരജിന്റെ സാഹസം. ഇതിൽ ടോവിനോയും, മഞ്ജു വാര്യരും കുഞ്ചാക്കോയും ചാലഞ്ജ് ഉടനടി അക്‌സെപ്റ്റ് ചെയ്തു ഫോട്ടോകളിട്ടു. "വൃദ്ധന്മാരെ സൂക്ഷിക്കുക" എന്നാണ് കുഞ്ചാക്കോയുടെ ഫോട്ടോയ്ക്ക് ആസിഫ് അലിയുടെ മറുപടി. കാളിദാസ് ജയറാമിന്അ പർണ ബാലമുരളി, "എടാ സുന്ദരൻ അപ്പൂപ്പാ" എന്നുള്ള വിളിയിലൂടെയാണ് മറുപടി നൽകിയത്. ഒരു ടൂറിസ്റ്റ് ലൊക്കേഷനിൽ ഭാര്യയോടൊപ്പം നിൽക്കുന്ന ഫോട്ടോ ആപ്പിലൂടെ രൂപമാറ്റം വരുത്തി ''എത്ര വയസ്സായാലും അന്നും നിന്നെ ഞാൻ ഇതുപോലെ കൊണ്ടുപോകും'' എന്ന് ക്യാപ്‌ഷൻ കൊടുത്ത ജയസൂര്യയെ താരങ്ങളും ആരാധകരും, ഒരുപോലെ അഭിനന്ദനമറിയിച്ചു.
എന്നാൽ ഫേസ് ആപ്പ് ആപ്ലിക്കേഷൻ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുന്നു എന്ന പരാതിയും ഉയർന്നു കഴിഞ്ഞു. നമ്മുടെ ചിത്രങ്ങളും, സ്വകാര്യ വിവരങ്ങളുമുള്ള ഗ്യാലറിയിലേക്കും മറ്റും ഈ ആപ്ലിക്കേഷന് കടന്നു ചെല്ലാനും, വിവരങ്ങൾ എടുക്കാനുമുള്ള അനുവാദം നമ്മൾ നൽകുന്നതാണ് ഇങ്ങനെയൊരു പരാതി ഉയരാനുള്ള കാരണം. കാര്യങ്ങൾ ഇങ്ങനൊക്കെയായാലും ഫേസ് ആപ്പ് സോഷ്യൽ മീഡിയ ലോകത്ത് ഒരു ട്രെൻഡ് ആയിക്കഴിഞ്ഞു.
View this post on Instagram
next